താലൂക്ക് അദാലത്തിൽ പരാതി നല്കിയതിനാൽ കൊളഞ്ചേരി പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിച്ച് തരുന്നില്ലെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി .
ചേലേരി വടക്കേമൊട്ടയിലെ വള്ളുവച്ചേരി പീടികയിൽ ആമീനയാണ് പരാതിക്കാരി.തളിപ്പറമ്പ് നഗരത്തിൽ റോഡ് കൈയ്യേറി അനധികൃത കച്ചവടം നടത്തി വരുന്നതിൽ പരിഹാരം കാണണമെന്ന് കെ പി രാജീവൻ ആവശ്യപ്പെട്ടു .നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന ശ്രീകണ്ഠാപുരം - ചെമ്പന്തൊട്ടി - -നടുവിൽ റോഡിൽ കോട്ടൂർ വയലിലും, ചെമ്പൻതൊട്ടി ടൗണിലും അനധിക കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആം ആദ്മി പാർട്ടി കിസാൻ വിംഗ് ജില്ലാ പ്രസിഡണ്ട് തോമസ് കുര്യൻ ആവശ്യപ്പെട്ടു.


തേർത്തല്ലി -എരുവട്ടി - ചപ്പാരപ്പടവ് - തളിപ്പറമ്പ് റൂട്ടിൽ ഒരു കെ എസ് ആർ ടി സി ബസ്സ് കൂടി അനുവദിക്കണമെന്നും,
ചപ്പാരപ്പടവ് പഞ്ചായത്തിലെ റോഡുകൾ കെ ഡബ്ള്യു എഅധികൃതർ കുത്തിപൊളിച്ച് പെപ്പ് ലൈൻ സ്ഥാപിച്ചിട്ട് ഒന്നര വർഷമായിട്ടും വീടുകളിലേക്ക് കണക്ഷൻ നല്കുന്നില്ലെന്നും കുത്തി പൊളിച്ച റോഡുകൾ നന്നാക്കാൻ നടപടി ഉണ്ടാകണമെന്നും എരുവാട്ടിയിലെ സാനിച്ചൻ മാത്യു നല്കിയ പരാതിയിൽ ആവശ്യപ്പെട്ടു.
തളിപ്പറമ്പ് മെയിൽ റോഡിലെ വ്യാപാരികൾ അവരുടെ കടയുടെ മുന്നിൽ സാധനങ്ങൾ വെക്കാനും മഴവെള്ളം കയറാതിരിക്കാനും കടയുടെ മുന്നിൽ റോഡിൽ പ്ലാസ്റ്റിക്ക് പായ കെട്ടുന്നത് കാരണം പായയിൽ നിന്നും യാത്രക്കാരുടെ ദേഹത്ത് വെള്ളം വിഴുന്നത് തടയാൻ പായകൾ അഴിച്ച് സ്വീകരിക്കണമെന്ന് മെയിൻ റോഡിലെ
കെ നാസർ പരാതി നല്കി. ചന്ദനക്കാംപാറ - എരുവേശി - കണ്ണുർ റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ് പുന: സ്ഥാപിക്കണമെന്ന് ഏരുവേശിഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം നാരായണൻ മാസ്റ്റർ ആവശ്യപ്പെട്ടു.
കുറുമാത്തൂർ മിനി വ്യവസായ എസ്റ്റേറ്റ് റോഡ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് അപകട സാധ്യതയുള്ളതിനാൽ അടിയന്തരമായി കുഴികൾ മൂടാൻ നടപടി ഉണ്ടാകണമെന്ന് ശറഫുദ്ധിൻ അതിരിയാട് ആവശ്യപ്പെട്ടു .
ചേലേരി ദാലിൽ ഭാഗത്തുള്ള കൈകനാൽ കാടും മരങ്ങളും നിറഞ്ഞിരിക്കുന്നത് വയത്തി വൃത്തിയാക്കൻ നടപടി ഉണ്ടാകണമെന്ന് പി മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു .
Complaint to Taluk Development Committee that Panchayat is not allocating building number